ശബരിമല മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് ശബരിമല വികസന അതോറിറ്റിക്ക് രൂപം നൽകും. ശബരിമല വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിംഗ് സമയത്തു തന്നെ നെയ്യഭിഷേകം ആഗ്രഹിക്കുന്നുണ്ടോ എന്ന വിവരം രേഖപ്പെടുത്താൻ അവസരം നൽകി നെയ്യഭിഷേകം ആഗ്രഹിക്കുന്നവർക്ക് പുലർച്ചെയുള്ള സ്ലോട്ടുകൾ അനുവദിക്കും. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ കേന്ദ്രങ്ങളിലും പതിനെട്ടാം പടി, ശ്രീകോവിലിനു മുൻവശം മുതലായ സ്ഥലങ്ങളിലും ആർ.എഫ്.ഐ.ഡി സ്കാനറുകളും മറ്റും സ്ഥാപിക്കും. തീർത്ഥാടകർ വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മൊബൈൽ നമ്പരിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീർത്ഥാടനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും മെസ്സേജായി ലഭ്യമാകും. കാനനപാത തുറന്നുകൊടുക്കും. വെർച്വൽ ക്യൂ ബുക്കിംഗ് മുതൽ പ്രസാദ വിതരണം വരെയുള്ള മുഴുവൻ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന് സമഗ്രമായ സോഫ്റ്റ് വെയർ നിർമ്മിക്കും. ആർ.എഫ്.ഐ.ഡി സംവിധാനത്തിലൂടെ…
Read More