konnivartha.com: ശബരിമലയിൽ ഭഗവാന്റെ ഇഷ്ടവഴിപാടായ നെയ്യ് വിളക്ക് സമർപ്പിക്കുവാൻ ഭക്ത ജനങ്ങൾക്ക് അവസരം ഒരുക്കിയ തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ക്ക് സ്നേഹ വന്ദനം . ഒരു നെയ് ദീപം കൊളുത്താന്‍ ആയിരം രൂപ ഈടാക്കുന്നത് തീവട്ടിക്കൊള്ള എന്നേ പറയാനാകൂ.വിശ്വാസത്തെ ചൂഷണം ചെയ്തു പണം ഉണ്ടാക്കാനുള്ള മാർഗമായി ദേവസ്വം ബോർഡ് ശബരിമലയെ കാണുന്നത് അത്യന്തം ഖേദകരമാണ്. നെയ് വിളക്കിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്തുംദേവസ്വം ബോർഡ് അംഗം അഡ്വ.എ അജികുമാറും ചേർന്ന് സന്നിധാനത്ത് നിർവഹിച്ചു.ഈ മണ്ഡലകാലത്ത് ആചാര നിഷിദ്ധങ്ങളായ പല കാര്യങ്ങളും കോടതി മുഖേനയും തന്ത്രിമുഖേനയും പൊതു ജനം കേട്ടു. പ്ലാസ്റ്റിക് നിരോധിത ശബരിമലയിൽ നമ്മൾ ഇരുമുടിയിൽ പനിനീര് കർപ്പൂരം തുടങ്ങിയവ ഒഴിവാക്കണം എന്ന് പറഞ്ഞത് വരെ ഭക്തരായ എല്ലാവരും സ്വാഗതാർഹമായി ഉൾക്കൊണ്ടുകൊണ്ട് അനുഗമിക്കുന്നു. നവംബർ 29 മുതൽ എല്ലാ ദിവസവും…
Read More