ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ശബരി റെയില്‍പാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് നിര്‍വഹിക്കാന്‍ തയ്യാറായതെന്നും പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍പാതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. റെയില്‍വേ മന്ത്രാലയവുമായി ഏറ്റവും ഒടുവില്‍ നടത്തിയ ചര്‍ച്ചയിലും 50 ശതമാനം ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കേ തീര്‍ത്തും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഒരടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പച്ച നുണയായി പ്രചരിപ്പിക്കുകയാണ്. ശബരിമല വിമാനത്താവളത്തിന് ഈ വര്‍ഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകും എന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി വിമാനത്താവളം നിര്‍മ്മാണ പ്രവൃത്തികളിലേക്ക്…
Read Moreടാഗ്: sabari railway
ശബരി റെയിൽപാത:റെയിൽവേ സംഘത്തിന്‍റെ സന്ദർശനത്തിനു ശേഷം നിർമാണം
അങ്കമാലി – ശബരി റെയില്‍പാതയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരുജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.ശബരിപാത കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കലക്ടര്‍മാരും കെആര്‍ഡിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറകട്ര്‍, റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അങ്കമാലി – ശബരി റെയിൽപാത നടപ്പാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള റെയില്‍വേ ഉന്നത സംഘം ജൂലൈയില്‍ കേരളത്തിലെത്താനും നിശ്ചയിച്ചിരുന്നു. മൂന്ന് ജില്ലകളിലായി 204 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. എറണാകുളം ജില്ലയില്‍ ആവശ്യമായ 152 ഹെക്ടറില്‍ 24.40 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തതാണ്.എല്ലാ ജില്ലകളിലെയും നിര്‍ത്തലാക്കിയ ലാൻഡ് അക്വിസിഷന്‍ ഓഫിസുകള്‍ പുനരാരംഭിക്കുവാനും ഈ ഓഫീസുകളില്‍ കൂടുതല്‍…
Read Moreഅങ്കമാലി- ശബരി പാതയ്ക്ക് അനുമതി:പ്രവൃത്തി ഉടന്‍ തുടങ്ങും
konnivartha.com: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേദ്ര മന്ത്രിയില്‍ നിന്നുണ്ടായത്. അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. 8 കി.മീ. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കി.മീ നിര്‍മ്മാണവും നടന്നതാണ്. ഇതോടെ റെയില്‍ കണക്റ്റിവിറ്റിയുടെയും…
Read More