സംസ്ഥാന സര്‍ക്കാരിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയിലൂടെ ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി രൂപ അനുവദിച്ചത് വഴിയാണ് കോളനിയില്‍ വികസനപ്രവൃത്തികള്‍ക്ക് അവസരം ഒരുങ്ങുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടിവെള്ള വിതരണം, റോഡ് നിര്‍മാണം, ഡ്രെയ്നേജ് നിര്‍മാണം, വീട് നവീകരണം, വൈദ്യുതീകരണം, രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം എന്നിങ്ങനെ അടിസ്ഥാനവികസനത്തിന് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തും ഏതുതരം വികസനമാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞുള്ള നടപടികളാണ് ഇവിടെ നടപ്പാക്കുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കോളനി നവീകരണത്തിന് അവസരം ഒരുങ്ങിയത്. കോളനി നവീകരണവുമായി ബന്ധപ്പെട്ട് ചിത്തിര കോളനി നിവാസികളുടെ യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍…
Read More