തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം ആവശ്യം: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം ആവശ്യമുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ നവകേരള തദ്ദേശകം 2022 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാം മാറ്റത്തിന് വിധേയമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള നവീകരണമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യം. നീതി ആയോഗിന്റെ കണക്ക് അനുസരിച്ച്, ഇന്ത്യയില്‍ ഏറ്റവും കുറവ് ദാരിദ്ര്യം കേരളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിലെ ചെലവ് ഊര്‍ജിതപ്പെടുത്തണം. മാലിന്യ മുക്ത കേരളത്തിനായി എല്ലാ തലത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണം. 14-ാം പദ്ധതി സമീപനരേഖയുടെ കരട് 18 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വ്യക്തതയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. മൂന്നു മന്ത്രിമാര്‍ വരെ കൈകാര്യം ചെയ്തിരുന്ന തദ്ദേശവകുപ്പ്…
Read More