പുരപ്പുറ സൗരനിലയം; ഗാര്‍ഹിക  ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : സൗര സബ്സിഡി പദ്ധതിയുടെ മോഡല് രണ്ടിന്റെ ഭാഗമായി മൂന്നു കിലോ വാട്ടിനുമുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങള്‍ സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ.എസ്.ഇ.ബി ആരംഭിച്ചു. കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ (www.kseb.in) നല്‍കിയിട്ടുള്ള നോട്ടിഫിക്കേഷന്‍ വഴി ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന് താല്പര്യം രേഖപ്പെടുത്താം. ഇങ്ങനെ താല്പര്യം രേഖപ്പെടുത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൗര സബ്സിഡി പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കു കൈമാറും. ഈ കമ്പനികള്‍ ഉപഭോക്താവിന്റെ പുരപ്പുറത്ത് നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച ശേഷം സാധ്യമാകുന്ന നിലയശേഷിയും നിലയം സ്ഥാപിക്കാനുള്ള ആകെ മുതല്‍ മുടക്കും ഉപഭോക്താവിനെ അറിയിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇ- കിരണ്‍ പോര്‍ട്ടല്‍ (ekiran.kseb.in) മുഖേന ഉപഭോക്താവിന് സബ്സിഡിയോടു കൂടി നിലയം സ്ഥാപിക്കാനുള്ള അപേക്ഷാഫീസും അപേക്ഷയും ഓണ്‍ലൈനായി നല്‍കാം. തുടര്‍ന്ന് കരാര്‍ പ്രകാരം ഉടനെ…

Read More