പുരപ്പുറ സൗരനിലയം; ഗാര്‍ഹിക  ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : സൗര സബ്സിഡി പദ്ധതിയുടെ മോഡല് രണ്ടിന്റെ ഭാഗമായി മൂന്നു കിലോ വാട്ടിനുമുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങള്‍ സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ.എസ്.ഇ.ബി ആരംഭിച്ചു.
കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ (www.kseb.in) നല്‍കിയിട്ടുള്ള നോട്ടിഫിക്കേഷന്‍ വഴി ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന് താല്പര്യം രേഖപ്പെടുത്താം. ഇങ്ങനെ താല്പര്യം രേഖപ്പെടുത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൗര സബ്സിഡി പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കു കൈമാറും.
ഈ കമ്പനികള്‍ ഉപഭോക്താവിന്റെ പുരപ്പുറത്ത് നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച ശേഷം സാധ്യമാകുന്ന നിലയശേഷിയും നിലയം സ്ഥാപിക്കാനുള്ള ആകെ മുതല്‍ മുടക്കും ഉപഭോക്താവിനെ അറിയിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇ- കിരണ്‍ പോര്‍ട്ടല്‍ (ekiran.kseb.in) മുഖേന ഉപഭോക്താവിന് സബ്സിഡിയോടു കൂടി നിലയം സ്ഥാപിക്കാനുള്ള അപേക്ഷാഫീസും അപേക്ഷയും ഓണ്‍ലൈനായി നല്‍കാം. തുടര്‍ന്ന് കരാര്‍ പ്രകാരം ഉടനെ ഉപഭോക്താവിന് നിലയം ലഭ്യമാകും.
താല്പര്യം അറിയാക്കാനുള്ള ലിങ്ക്: https://tinyurl.com/vu6mxj8v.
നിലവില്‍ മൂന്നു കിലോ വാട്ടിന് മുകളില്‍ അപേക്ഷിച്ചിട്ടുള്ള അപേക്ഷകരെയാകെ ബന്ധപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നുവരികയാണ്.
രണ്ടു കിലോ വാട്ട് മുതല്‍ മൂന്നു കിലോ വാട്ട് ശേഷി വരെയുള്ള നിലയങ്ങള്‍ക്കാണ് നിലവില്‍ ഭൂരിപക്ഷം പേരും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രജിസ്റ്റര്‍ ചെയ്ത ആകെ ഉപഭോക്താക്കളുടെ 20 ശതമാനം പേര്‍ക്ക് നല്കാനുള്ള ശേഷി മാത്രമാണ് ഇതുവരെ ടെന്‍ഡറില്‍ കണ്ടെത്താനായിട്ടുള്ളത്. അതിനാല്‍  മൂന്നു കിലോ വാട്ട് വരെ ശേഷിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ശേഷി മൂന്നു കിലോ വാട്ടില്‍ നിന്നും വര്‍ധിപ്പിക്കുന്നതിന് താല്പര്യമുള്ള പക്ഷം  ഹെല്‍പ്പ് ഡെസ്‌ക്  നമ്പരിലോ മെയില്‍ ഐഡിയിലോ ബന്ധപ്പെട്ട് എംപാനല്‍ ചെയ്തു  കമ്പനികളെ തിരഞ്ഞെടുക്കാവുന്നതാണെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ : 9496018370, 9496002951. മെയില്‍ ഐ.ഡി –  souahelpdesk@gmail.com
error: Content is protected !!