ജനോപകാരപ്രദമായ സേവനം നല്കുന്നതില് വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും മികവാര്‍ന്നതാകും. ആവശ്യമായ രേഖകള്‍ എത്രയും വേഗം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ ഒരു വില്ലേജ് ആഫീസ് നിര്‍വഹിക്കുന്ന സേവനം ഒട്ടും ചെറുതല്ല. നാടെങ്ങും ഓണ്‍ലൈന്‍ സാക്ഷരതയിലേക്ക് മാറുന്ന ഈ സമയത്ത് കാലത്തിനനുസൃതമായി നാം മാറണം. അടൂര്‍ മണ്ഡലത്തിനെ സമ്പൂര്‍ണമായി സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ഐഎച്ച്ആര്‍ഡിയിലെ എന്‍ എസ് എസ് യൂണിറ്റുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ പഠിപ്പിക്കുവാന്‍ വേണ്ട പരിശീലനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.ആറുമാസത്തിനകം തന്നെ പുതിയ വില്ലേജ് ഓഫീസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ താലൂക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളിലും ഇ- ഓഫീസ്…
Read More