പന്തളം കൊട്ടാരത്തിലെ കൈപ്പുഴ മാളികയിൽ രോഹിണി നാൾ രുഗ്മിണി തമ്പുരാട്ടി (95) അന്തരിച്ചു. വലിയ കോയിക്കൽ ക്ഷേത്രം അടച്ചു. രാജപ്രതിനിധി ശബരിമലയിലേക്കു പോകില്ല.തിരുവാഭരണ ഘോഷയാത്ര ശബരിമലയ്ക്ക് പുറപ്പെട്ടു konnivartha.com : പന്തളം കൊട്ടാരത്തിലെ രോഹിണി നാൾ രുഗ്മിണി തമ്പുരാട്ടി(95) അന്തരിച്ചു.വലിയ കോയിക്കൽ ക്ഷേത്രം അടച്ചു. രാജപ്രതിനിധി ശബരിമലയിലേക്കു പോകില്ല. മകരസംക്രമ സന്ധ്യയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ച ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ അംഗം അന്തരിച്ച സാഹചര്യത്തിൽ തിരുവാഭരണവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ ചടങ്ങുകളും വേണ്ടെന്നുവച്ചു. അതിനാൽ തിരുവാഭരണത്തോടൊപ്പം രാജപ്രതിനിധി ശബരിമലയിലേക്കു പോകില്ല. വ്യാഴാഴ്ച വൈകിട്ട് പുതിയകാവ് ദേവീക്ഷേത്രത്തിൽ ഘോഷയാത്ര വിശ്രമിക്കും. വെള്ളി വൈകിട്ട് ളാഹ വനംവകുപ്പ് സത്രത്തിൽ ക്യാംപ് ചെയ്യും. ശനി പുലർച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്ക്…
Read More