റിയാദ്: സൗദി അറേബ്യയില്‍ ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഒരു മാസം മാത്രം ബാക്കിയിരിക്കെ ഏതെങ്കിലും കാരണവശാല്‍ നാട്ടിലേക്ക് എക്സിറ്റ് വിസ ലഭിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ പരാതികള്‍ ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ വിഭാഗത്തെ അറിയിക്കാവുന്നതാണെന്ന് ഇന്ത്യന്‍ അംബസാഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. തന്റേതല്ലാത്ത കാരണത്താല്‍ കംപ്യൂട്ടര്‍ ബ്ലോക്കാവുകയും എക്സിറ്റ് ലഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യുന്നവരുടെ കേസ് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെ സഹായിക്കാന്‍ എംബസി തയ്യാറാണ്. എംബസി വളണ്ടിയര്‍മാരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സഹായത്താലോ സ്വമേധയോ എംബസിയെ സമീപിക്കുന്നവരുടെ കേസുകള്‍ സൗദി പാസ്പോര്‍ട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്ന് എംബസി ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അംബാസഡര്‍ അറിയിച്ചു. ഇതുവരെയായി 26,442 ഇസി അപേക്ഷകളാണ് എംബസിയിലും കോണ്‍സുലേറ്റിലുമായി ലഭിച്ചിട്ടുള്ളത്. ഇതില്‍ 25,541 പേര്‍ക്ക് എമര്‍ജന്‍സി പാസ്പോര്‍ട്ട് അനുവദിച്ചു നല്കി. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ ഈ വ്യാഴാഴ്ചക്കകം തീരുമാനമാകും. പൊതുമാപ്പിെന്റ അവസനാ ദിവസം വരെ…
Read Moreടാഗ്: riyadh
സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു
റിയാദ്: വാഹനം ഒട്ടകത്തിലിടിച്ചതിനെ തുടര്‍ന്നുള്ള അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. ലിറ്റില്‍ സീസര്‍ എന്ന പ്രമുഖ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന കോട്ടയം അടിച്ചിറ, പാറയില്‍ ഇബ്രാഹികുട്ടിയുടെ മകന് സലിം ഇബ്രാഹിം(41) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ റിയാദില്‍ നിന്നു 350 കിമീ അകലെ അഫ്ലാജിനു സമീപമാണ് സംഭവം. റിയാദില്‍ നിന്നു ഡയന ലോറിയില്‍ സാധനങ്ങളുമായി അബഹയിലേക്കു പോയ സലിം വെള്ളിയാഴ്ച ഉച്ചയോടെ അവിടെ നിന്നു മടങ്ങിയിരുന്നു. റിയാദിലേക്കു വരുന്നതിനിടെ അഫ്ലാജ് കഴിഞ്ഞു കുറച്ചു ദൂരം എത്തിയപ്പോള്‍ രാത്രി ഒന്പതിനു അപ്രതീക്ഷിതമായി വഴിമുറിച്ചു കടന്ന കറുത്ത രണ്ട് ഒട്ടകങ്ങളെ ലോറി ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന അപകടത്തില്‍ സംഭവസ്ഥലത്തുവച്ചു തന്നെ സലീം മരിച്ചിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തില്‍ വന്നിരുന്ന ഇതേ കന്പനിയിലെ ഈജിപ്ഷ്യന്‍ പൗരനാണ് അപകടം ആദ്യം കാണുന്നത്. റെഡ് ക്രസന്റ് വിഭാഗം…
Read More