*അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റാൻ കളക്ടറുടെ അനുമതി ആവശ്യമില്ല *ഇടുക്കിയിലെ മലയോര പ്രദേശത്തേക്ക് നാളെ മുതൽ സഞ്ചാര നിയന്ത്രണം *കണ്ണൂർ, കാസർകോട്, തൃശൂർ, കോട്ടയം ജില്ലകളിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി *ക്യാമ്പുകളിൽ പനിബാധിതർ, അതിഥി തൊഴിലാളികൾ. ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക സൗകര്യം *അവധിയിലുള്ള റവന്യു ഉദ്യോഗസ്ഥർ 36 മണിക്കൂറിനുള്ളിൽ ജോലിക്ക് ഹാജരാകണം സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ മഴക്കാലക്കെടുതിക്ക് തടയിടാനും നേരിടാനുമായി സംസ്ഥാനം സുസജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. എല്ലാ ജില്ലകളിലെയും കളക്ടർമാർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 4, 5 തീയ്യതികളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയോടൊപ്പം ശക്തമായ കാറ്റുമുള്ളതിനാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പീരുമേട് ചൊവ്വാഴ്ച…
Read More