കോന്നി വാര്‍ത്ത ഡോട്ട് കോം : ശനി, ഞായര്‍ ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ അവ പൂര്‍ണമായും പാലിക്കണമെന്നും ലംഘനങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. നിയമനടപടി ഉറപ്പാക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് പരിശോധന കര്‍ശനമാക്കി. മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സര്‍വീസുകള്‍ എന്നിവ ഒഴികെ പ്രവര്‍ത്താനുമതിയില്ല. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കും. പക്ഷെ ഹോം ഡെലിവറി നടത്താന്‍ മാത്രമാണ് അനുമതി. എന്നാല്‍ ഇത് പ്രായോഗികമല്ലാത്ത സാഹചര്യമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ ദിവസങ്ങളില്‍ പാഴ്സല്‍ സര്‍വീസ് നടത്താം. പാഴ്സലിനായി എത്തുന്നവര്‍ സത്യപ്രസ്താവന കരുതണം. ബേക്കറികള്‍, ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാല്‍, മത്സ്യം, മാംസം കള്ളുഷാപ്പുകള്‍ മുതലായവ വില്‍ക്കുന്ന കടകള്‍ക്ക് ഏഴു മുതല്‍ ഏഴു…
Read More