കരുതല്‍-ജനകീയ മഴക്കാലപൂര്‍വ്വ ശുചീകരണം നാളെ മുതല്‍(ജൂണ്‍ 4)

കരുതല്‍-ജനകീയ മഴക്കാലപൂര്‍വ്വ ശുചീകരണം നാളെ മുതല്‍(ജൂണ്‍ 4) കോന്നി വാര്‍ത്ത ഡോട്ട് കോം : കരുതല്‍-മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമുള്ള ജനകീയ ശുചീകരണ ക്യാമ്പയിന് (ജൂണ്‍ 4 വെള്ളി) പത്തനംതിട്ട ജില്ലയിലും തുടക്കമാകും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയും ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെയുമാണ് ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് ജില്ലയിലെ എല്ലാ തൊഴിലിടങ്ങളിലും ശനിയാഴ്ച്ച പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലുമാണ് ശുചീകരണം നടത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, മഴക്കാലരോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ശുചിത്വം ഉറപ്പാക്കി പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യങ്ങള്‍. കര്‍ശനമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളു. കോവിഡ് സാഹചര്യത്തില്‍…

Read More