ഉത്തരകാശിയിലെ സില്‍ക്യാര ടണല്‍ തകര്‍ന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി

  സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത തുടര്‍ന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്.    കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയ തുരങ്കത്തിന്റെ 2 കിലോമീറ്റര്‍ ഭാഗമാണ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു.  തുരങ്കത്തിന്റെ സുരക്ഷിതമായ ഈ ഭാഗത്ത്, വൈദ്യുതിയും ജലവിതരണവും പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇതിനായി സ്ഥാപിച്ച 4 ഇഞ്ച് കംപ്രസര്‍ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നു.   തൊഴിലാളികളുടെ സുരക്ഷിതമായ ഒഴിപ്പിക്കല്‍ ഉറപ്പാക്കാനായി വിവിധ ഗവണ്‍മെന്റ് ഏജന്‍സികളെ അണിനിരത്തി, ഓരോന്നിനും പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്.  കുടുങ്ങിക്കിടക്കുന്നവരുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഇവരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നു.   രക്ഷാപ്രവർത്തനത്തിൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ:     1. NHIDCL ലൈഫ് ലൈൻ ശ്രമങ്ങള്‍:   • അവശ്യ വസ്തുക്കളുടെ വിതരണത്തിനായി ഇന്നലെ NHIDCL ഒരു…

Read More