കോന്നി വാര്‍ത്ത ഡോട്ട് കോം : പൊന്തനാംകുഴി കോളനി നിവാസികളുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന കോളനി നിവാസികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 32 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്.പുനരധിവാസം എങ്ങനെ നടപ്പിലാക്കണമെന്ന് ആലോചിക്കുന്നതിനാണ് എം.എൽ.എ കോളനി നിവാസികളുടെയും, റവന്യൂ, പഞ്ചായത്ത് അധികൃതരുടെയും യോഗം വിളിച്ചു ചേർത്തത്. കേരളത്തിൽ മറ്റൊരിടത്തും വാസയോഗ്യമായ സ്ഥലം ഇല്ല എന്ന സാക്ഷ്യപത്രം കുടുംബാംഗങ്ങൾ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തി ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്നതിനായി തഹസിൽദാർക്കു കൈമാറണമെന്ന് യോഗം തീരുമാനിച്ചു. സാക്ഷ്യപത്രത്തിൻ്റെ മാതൃക കോളനി നിവാസികൾക്ക് കൈമാറി. ഈ സാക്ഷ്യപത്രം കൈമാറി കഴിഞ്ഞാൽ കോളനി നിവാസികൾക്ക് വസ്തു വാങ്ങുന്നതിനുള്ള അർഹത ലഭിക്കും. ആറ് ലക്ഷം രൂപയാണ് വസ്തുവാക്കുന്നതിനായി ലഭിക്കുക. സാക്ഷ്യപത്രം നല്കി കഴിഞ്ഞവർക്ക് എഗ്രിമെൻ്റിൻ്റെ അടിസ്ഥാനത്തിൽ 50000 രൂപ…
Read More