പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ലാബ് ടെക്‌നിഷ്യന്‍ നിയമനം

ലാബ് ടെക്‌നിഷ്യന്‍ നിയമനം konnivartha.com : പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ദിവസവേതനത്തില്‍  ലാബ്‌ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി   ബിഎസ്‌സി എംഎല്‍റ്റി/ ഡിഎംഎല്‍റ്റി യോഗ്യതയുള്ളവരും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   യോഗ്യതയുള്ളവര്‍ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്  സഹിതം അപേക്ഷ  മാര്‍ച്ച് 12ന്  മുന്‍പ് പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്ര ഓഫീസില്‍ എത്തിക്കണം. പ്രമാടം പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. മുന്‍പരിചയം അഭികാമ്യം. ഫോണ്‍: 0468-2306524.

Read More