പരാതികള്‍ 15 ദിവസത്തിനകം തീർപ്പാക്കാൻ നിർദ്ദേശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പരാതിപരിഹാര സെല്ലിന് റേറ്റിംഗ് നൽകുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും പരാതിപരിഹാര സംവിധാനത്തിന്റെ അവലോകനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികളിൽ കൃത്യവും ശരിയുമായ തീരുമാനമാവണം ഉണ്ടാകേണ്ടത്. തീർപ്പാക്കിക്കഴിഞ്ഞ പരാതിയുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. മറ്റു വഴികൾ ഇല്ലാത്തതിനാലാണ് പരാതി സമർപ്പിക്കേണ്ടി വരുന്നത്. അതുകൊണ്ടു പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഓഫീസിലും പൊതുജന പരാതി സംവിധാനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അദ്ദേഹത്തിന്റെ പേരുവിവരം ഓഫീസിൽ പ്രദർശിപ്പിക്കണം. പരാതി സമർപ്പിച്ചവർക്ക് ഈ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാനാകണം. മാസത്തിൽ ഒരു തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് വകുപ്പു മേധാവികൾ അവലോകനം നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം ശാശ്വത…

Read More