konnivartha.com: മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്ക്കാനുള്ള സാധ്യതയുള്ളതിനാല് മലിനജല സമ്പര്ക്കമുണ്ടാകുന്ന ആര്ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ട്. എലി ,പൂച്ച, നായ, കന്നുകാലികള് എന്നിവയുടെ മൂത്രം കലര്ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള് ഉണ്ടാകാന് ഇടയുണ്ട്. മലിനമായ മണ്ണുമായും ജലവുമായും സമ്പര്ക്കത്തില് വന്നാല് കൈകാലുകള് സോപ്പുപയോഗിച്ച് നന്നായി കഴുകണം. മണ്ണും വെള്ളവുമായി നിരന്തര സമ്പര്ക്കം വരുന്ന ജോലികള് ചെയ്യുന്ന കര്ഷകര്, തൊഴിലുറപ്പ് ജോലികള് ചെയ്യുന്നവര്, ശുചീകരണ തൊഴിലാളികള്, കെട്ടിട നിര്മ്മാണത്തൊഴിലാളികള്, റോഡ് പണികള് ചെയ്യുന്നവര്, ഹരിത കര്മസേന അംഗങ്ങള് തുടങ്ങിയവരെല്ലാം ഉയര്ന്നരോഗ സാധ്യത ഉള്ളവരാണ്. ഇവര് ആരോഗ്യ പ്രവര്ത്തകരുടെ നിര്ദ്ദേശാനുസരണം ആഴ്ചയില് ഒരിക്കല് എലിപ്പനി മുന്കരുതല് മരുന്നായ ഡോക്സി സൈക്ലിന് കഴിക്കേണ്ടതാണ്. ജോലി സമയത്ത് കാലുറകളും കയ്യുറകളും ധരിക്കാന് ശ്രദ്ധിക്കണം. കൈകാലുകളില് മുറിവുള്ളപ്പോള് മലിനജല സമ്പര്ക്കമുണ്ടാകാതെ നോക്കണം. മലിനമായ മണ്ണിലും കളിസ്ഥലങ്ങളിലും റോഡിലും…
Read More