konnivartha.com /റാന്നി: വൃശ്ചികം 1 മുതൽ റാന്നിയിൽ നടക്കാനിരിക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു നടന്ന മണികണ്ഠ സമ്മേളനം വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിൽ വച്ച് ചലച്ചിത്ര താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി എം എൽ എ പ്രമോദ് നാരായണൻ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതായിരുന്നു. 18 കുഞ്ഞു മാളികപ്പുറങ്ങൾക്കും മണികണ്ഠൻമാർക്കും താരം വ്രതമാല അണിയിക്കുകയും ആചാരാനുസൃതമായി ദക്ഷിണ നൽകുകയും ചെയ്തു. ചെറുകാവ് ദേവീ ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു ലഭിച്ച വ്രതമാലകളാണ് കുട്ടികളെ അണിയിച്ചത്. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ കീർത്തനം ആലപിച്ചു. മണികണ്ഠ സമ്മേളനം എന്നു പേരിട്ടിരുന്ന പരിപാടി ജനബാഹുല്യം കൊണ്ട് ശ്രദ്ധ ആകർഷിച്ചു. നീലയും നീലയുമണിഞ്ഞാണ് സുരേഷ് ഗോപി സമ്മേളനത്തിൽ പങ്കെടുത്തത്. അയ്യപ്പ മഹാ സത്രത്തിന്റെ രക്ഷാധികാരികളിൽ…
Read Moreടാഗ്: ranni
റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ ) എന്ന പേരിൽ ബൃഹത്തായ കർമ്മ പദ്ധതി
konnivartha.com/ റാന്നി :മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യുവാക്കളെയും കുട്ടികളെയും രക്ഷിക്കുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക കർമ്മ പദ്ധതി. റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ ) എന്ന പേരിൽ ആരംഭിക്കുന്ന ബൃഹത്തായ കർമ്മ പദ്ധതിയുടെ ആലോചനയോഗം 13 ന് രാവിലെ 11.30 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും വിതരണവും ഇല്ലാതാക്കുക ,ലഹരിക്ക് അടിമപ്പെട്ടവരെ അതിൽ നിന്നും മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപപ്പെടുന്നത്. സ്കൂൾ -കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്പന ജനകീയ പങ്കാളിത്തത്തോടെ ഇല്ലായ്മ ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമി ടുന്നത്.
Read Moreലോക വിനോദസഞ്ചാര ദിനാചരണം: ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
konnivartha.com : ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും പൊതുബോധവും ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെയും ക്ലീന്‍ അപ്പ് ഡ്രൈവിന്റെയും ഉദ്ഘാടനം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഭൂമിയെ കൂടുതല്‍ സുന്ദരമാക്കാനും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനുമുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ശുചിത്വ ഉദ്യമത്തിലൂടെ അതിന് സാധിക്കണം. കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിട്ടിരുന്നയിടത്ത് നിന്നും യാത്ര ചെയ്യാനുള്ള താല്പര്യത്തിലേക്കാണ് തിരിച്ചു വന്നിരിക്കുന്നത്. ഇത്തരമൊരവസരത്തില്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്ക് സംസ്ഥാനത്തെ ഒരുക്കണമെന്നും എംഎല്‍എ പറഞ്ഞു. പുതിയ അനുഭവങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ടൂറിസം എന്ന സംസ്കാരം രൂപം കൊണ്ടത്. ഇന്ന് സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന നിലയിലേക്ക് ടൂറിസം എത്തിയിരിക്കുന്നു. ഓരോ യാത്രയും സ്വയം തിരിച്ചറിയാനുള്ള അവസരമാണെന്നും എംഎല്‍എ പറഞ്ഞു. …
Read Moreവധശ്രമക്കേസിൽ പ്രതിയെ പിടികൂടി
konnivartha.com /പത്തനംതിട്ട : മുൻവിരോധത്താൽ വടിവാൾ കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ റാന്നി പോലീസ് പിടികൂടി. ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ ഇടിക്കുള കെ പുന്നൂസിന്റെ മകൻ പ്രിൻസ് കെ ജെ (33)യെയാണ് ഇന്നലെ വൈകിട്ട് വീടിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. ചേത്തക്കൽ നടമംഗലത്ത് വേണുഗോപാലൻ നായരുടെ മകൻ അരവിന്ദ് വി നായർ (28) ആണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളുമാണ്. ഞായർ വൈകിട്ട് 6 മണിക്ക് റാന്നി ഗേറ്റ് ബാറിന്റെ മുൻവശം പാർക്കിങ് ഏരിയയിൽ വച്ച് പ്രിൻസ്, നേരത്തെയുള്ള വിരോധം കാരണം അരവിന്ദിനെ അസഭ്യം വിളിച്ചിരുന്നു. ഇതിന് പകരം ചോദിക്കാൻ പ്രിൻസിന്റെ വീട്ടിലേക്ക് ഇന്നലെ വെളുപ്പിന് ഒന്നരയോടെ തന്റെ കാറിൽ ബന്ധുവായ മനുമോഹനുമായി റാന്നിയിൽ നിന്നും പോകുമ്പോൾ,…
Read Moreറാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം നടന്നു
konnivartha.com : റാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം ഐരൂർ ഞാനാനന്ദാശ്രമത്തിലെ സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. റാന്നി അയ്യപ്പ മഹാ സത്രം വൻ വിജയമാക്കുന്നതിന് കേരളത്തിലെ മുഴുവൻ ആചാര വര്യൻമാരും പ്രതിജ്ഞാബന്ധരാണെന്ന് ഇവർ അറിയിച്ചു. ചിങ്ങോലി ശിവപ്രഭാരെ സിദ്ധാശ്രമം മഠാധിപതി രമാദേവി അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. വൃശ്ചികം 1 മുതൽ റാന്നി വൈക്കം കുത്തു കല്ലുങ്കൽ പടി ആൽത്തറക്ക് സമീപമുള്ള വയലിലാണ് അയ്യപ്പ മഹാ സത്രം നടക്കുന്നത്. സത്രം 41 ദിവസം നീണ്ടു നിൽക്കും. അയ്യപ്പ മഹാസത്രത്തിന്റെ സ്വാഗത സംഘമാണ് രൂപീകരിച്ചത്. വിവിധ മേഘലകളിലായി 501 പേരടങ്ങുന്ന പ്രാഥമിക കമ്മിറ്റികൾ രൂപീകരിച്ചു. റാന്നി എം എൽ എ പ്രമോദ് നാരായണനാണ് അയ്യപ്പ സത്ര കമ്മിറ്റിയുടെ ചെയർമാൻ. പ്രസാദ് കുഴിക്കാല പ്രസിഡൻഡും, എസ് അജിത് കുമാർ ജനറൽ കൺവീനറുമാണ്. വി…
Read Moreകുരുമ്പന്‍മൂഴിയിലും അറയാഞ്ഞിലിമണ്ണിലും നടപ്പാലങ്ങള്‍ നിര്‍മിക്കും
konnivartha.com : മഴക്കാലത്ത് പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്ന് ഒറ്റപ്പെട്ടു പോകുന്ന ആദിവാസി കോളനികളായ കുരുമ്പന്‍മൂഴിയിലും അറയാഞ്ഞിലിമണ്ണിലും നദിക്ക് കുറുകെ നടപ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് എടുക്കുന്നതിന് വിദഗ്ധ സംഘം എത്തിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് ഈ പ്രദേശങ്ങളില ജനങ്ങള്‍ നിരന്തരം ഒറ്റപ്പെട്ടുപോകുന്ന വിഷയം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പട്ടികജാതി – പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയില്‍ പെടുത്തതിനെ തുടര്‍ന്നാണ് നടപടി. പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക് ആണ് എസ്റ്റിമേറ്റുകള്‍ എടുത്തിരിക്കുന്നത്. മൂന്നുവശവും ശബരിമല വനത്താലും ഒരു വശം പമ്പാ നദിയാലും ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി കോളനികളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലി മണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്മൂഴിയും. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നതോടെ ഇവിടങ്ങളിലേക്കുള്ള യാത്രാ മാര്‍ഗമായ കോസ്വേകള് മൂടുകയും പിന്നീട് ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട്…
Read Moreപത്തനംതിട്ട വെച്ചൂച്ചിറ നിവാസിനി ജസ്ന എവിടെ? സഹായകരമായ വിവരങ്ങൾ നൽകാൻ സിബിഐ അഭ്യർത്ഥന നടത്തി
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട (Jesna case) കേസിൽ നോട്ടീസ് പുറത്തുവിട്ട് സിബിഐ(CBI). 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. കാണാതായി നാല് വർഷം പിന്നിടുമ്പോഴും ജസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയായിരുന്നു ജസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല.
Read Moreകെ. എസ്. ആര്. ടി. സി: ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി: കൊല്ലം-വാഗമണ്‍- മൂന്നാര്‍
KONNI VARTHA.COM : കെ. എസ്. ആര്. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം. അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്ഡന്, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്, ഫ്ളവര്‍ ഗാര്ഡന് എന്നിവ സന്ദര്‍ശിച്ച്…
Read Moreകോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത
കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയും, മണ്ണിടിച്ചിലും, മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജില്ലാ പോലീസ്…
Read Moreറാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: രാജു ഏബ്രഹാം എംഎല്‍എ
റാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച നവകേരള എക്സ്പ്രസ് എന്ന പേരിലുള്ള സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാജാഥയും റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നി നിയോജകമണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. റാന്നി നിയോജകമണ്ഡലത്തിന് ബജറ്റിലൂടെ 200 കോടിയില്‍ അധികം രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചു. ഇതിനു പുറമേ, നാനൂറു കോടിയിലധികം രൂപയുടെ പദ്ധതികളാണ് ബജറ്റിലൂടെ ലഭിക്കാന്‍ പോകുന്നത്. റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പൂര്‍ത്തിയാകുകയാണ്. റാന്നിക്ക് പുതിയ ഡയാലിസിസ് സെന്റര്‍ സര്‍ക്കാര്‍ അനുവദിച്ചു. റാന്നിയിലെ പ്രധാന റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ ഫണ്ട് അനുവദിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ വായ്പ എടുത്തിട്ട് തിരിച്ചടിയ്ക്കാന്‍…
Read More