konnivartha.com : പത്തനംതിട്ട : കുറ്റകൃത്യം നടത്തിയശേഷം നാടുവിട്ട് വിദേശത്തേക്ക് കടന്ന പ്രതികളെ വിദഗ്ദ്ധമായി കുടുക്കി റാന്നി പോലീസ്. പോലീസിന് സഹായകമായത് ലുക്ക് ഔട്ട് സർക്കുലറും, ബ്ലൂ കോർണർ നോട്ടിസും. കുറ്റകൃത്യത്തിന് ശേഷം വിദേശത്തു കടന്ന മൂന്ന് പ്രതികളെയാണ് ഇത്തരത്തിൽ റാന്നി പോലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം, ജില്ലാ ക്രൈം ബ്രാഞ്ച് യൂണിറ്റും കേരള പോലീസിന്റെ ഇന്റർനാഷണൽ ഇൻവെസ്റ്റിഗേഷൻ കോഓർഡിനേഷൻ ടീമും സഹകരിച്ച് നടത്തിയ നീക്കത്തിലാണ് റാന്നി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകളിൽ അറസ്റ്റ് നടന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് യൂണിറ്റാണ് ലുക്ക് ഔട്ട് സർക്കുലർ, ബ്ലൂ കോർണർ നോട്ടീസ് എന്നിവ പുറപ്പെടുവിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുന്നത്. ലുക്ക് ഔട്ട് സർക്കുലർ, ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കേണ്ട സാഹചര്യത്തിൽ, ജില്ലാ…
Read More