റാന്നിയിലെ നോളജ് അസംബ്ലി നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കും: നിയമസഭ സ്പീക്കര്‍ konnivartha.com : നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജിന്റെ ഭാഗമായ നോളജ് അസംബ്ലി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   റാന്നിയിലെ നോളജ് വില്ലേജ് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാകും. തൃത്താല മണ്ഡലത്തിലും പദ്ധതി നടപ്പാക്കും. കേരളം നോളജ് എക്കണോമിയായി മാറാനുള്ള ശ്രമത്തിലാണ്. മനുഷ്യ മൂലധനമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആസ്തി. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിന്റെ ആദ്യ ഘട്ടമാണ് റാന്നിയില്‍ നടപ്പാകുന്നത്. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന നോളജ് വില്ലേജ് പരിപാടിയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമെന്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിലാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് കേരളം ഒരുപാട് മുന്നിലാണ്.…

Read More