വനാതിർത്തിയിലെ വീടുകളില്‍നിന്ന് ഭക്ഷണ മോഷണം പതിവ് : ഊര്‍ജിത അന്വേഷണം

  konnivartha.com: റാന്നി വനം ഡിവിഷന്‍റെ ഭാഗമായ ഗൂഡ്രിക്കൽ,വടശേരിക്കര റേഞ്ചുകളിൽപ്പെട്ട സീതത്തോട് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകളിൽനിന്ന് നിരന്തരം ഭക്ഷണ സാധനങ്ങൾ മോഷണം പോകുന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയില്‍ പോലീസും വനം വകുപ്പും അന്വേഷണം വ്യാപിപ്പിച്ചു .   വീടുകളില്‍ നിന്നും ഭക്ഷണ സാധനവും ഭക്ഷണവും ചോദിച്ചു വാങ്ങുകയും ആളില്ലാ വീടുകളില്‍ നിന്നും ഭക്ഷണം എടുത്തു കൊണ്ട് പോകുന്നതും വയനാട് അടക്കമുള്ള സ്ഥലങ്ങളില്‍ സജീവമായ മാവോയിസ്റ്റ് ബന്ധം ഉള്ള ആളുകളുടെ സ്ഥിരം രീതിയായതിനാല്‍ സീതത്തോട്‌ വനമേഖല കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം നടത്തുവാന്‍ ആണ് അന്വേഷണ വിഭാഗങ്ങളുടെ തീരുമാനം . ഏതാനും നാളുകളായി സീതത്തോട് വന മേഖലയിലെ വീടുകളില്‍ നിന്നും ഭക്ഷണവും ഭക്ഷണ സാധനങ്ങളും മോഷണം പോകുന്നു .മറ്റു വിലപിടിപ്പ് ഉള്ള സാധനങ്ങള്‍ മോഷണം പോയിട്ടില്ല .ഇതാണ് മാവോയിസ്റ്റ് സാന്നിധ്യത്തില്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നത് . ഏതാനും മാസമായി അരി…

Read More

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133 konnivartha.com : കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 133 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു.   കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു കോന്നി, കോഴഞ്ചേരി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള്‍ കോന്നി ഡിവിഷന്റെ പരിധിയിലാണ്. നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണനിലവാരത്തില്‍ മുന്തിയ തേക്കുകള്‍ ഉള്ളത്…

Read More

വലിയകാവില്‍ മാലിന്യം കാട് കയറി വനരോദനം കേള്‍ക്കാതെ വനപാലകര്‍

  മലയോര റാണി യായ റാന്നിക്ക് പൊന്നാട ചാര്‍ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല്‍ കാണില്ല.വനപാലകര്‍ റാന്നിയുടെ പേരും പെരുമയും ദുര്‍ഗന്ധ പൂരിതമാക്കുന്നു .റാന്നി പട്ടണത്തില്‍ നിന്നും ഏറെ അകലെയല്ല വലിയ കാവ് വനം .ഏക്കര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്ന വലിയകാവ് പൊന്തന്‍ പുഴ വനം ഇന്ന് വ്യാപകമായ മാലിന്യ കൂമ്പാരമായി മാറി .പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ടുവന്ന് തള്ളാന്‍ ഉള്ള ഇടമായി വലിയകാവ് -പൊന്തന്‍പുഴ വനം മാറിക്കഴിഞ്ഞു.റാന്നി ,മണിമല എന്നീ സ്ഥലത്തുള്ള വ്യാപാരികളില്‍ ചിലരാണ് ഈ വനത്തെ മാലിന്യത്തിന്‍റെ കേന്ദ്രമാക്കിയത് .മൂക്ക് പൊത്താതെ ആര്‍ക്കും ഇത് വഴി കടന്നു പോകാന്‍ കഴിയില്ല .വനത്തിലൂടെ കടന്നു പോകുന്ന റോഡിന് ഇരു വശവും മണ്ണില്‍ അലിഞ്ഞു ചേരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക്,തെര്‍മ്മോ ക്കോള്‍ എന്നിവയുടെ വന്‍ ശേഖരമാണ് കാണാന്‍ കഴിയുന്നത്‌.ഈ…

Read More