റാന്നി -അത്തിക്കയം റോഡ് : വളവുകൾ നിവർത്തുന്നതിന് വസ്തു ഉടമകൾ സഹകരിക്കണം : അഡ്വ പ്രമോദ് നാരായൺ എംഎൽഎ

  konnivartha.com: റാന്നി ചെത്തോങ്കര -അത്തിക്കയം റോഡ് വികസനം, വീതി കുറഞ്ഞ ഭാഗങ്ങളിൽ റോഡിൻറെ വീതി വർദ്ധിപ്പിക്കുന്നതിനും വളവുകൾ നിവർത്തുന്നതിനും വസ്തു ഉടമകൾ സഹകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ അഭ്യർത്ഥിച്ചു 5.80 കോടി രൂപ ചിലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു. പ്രവർത്തികൾ വിലയിരുത്തുന്നതിനും വസ്തു ഉടമകളെ നേരിൽ കാണുന്നതിനും എംഎൽഎ സ്ഥലം സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റാന്നിയിൽ നിന്നും കിഴക്കൻ മേഖലയിലേക്കുള്ള പ്രധാന റോഡുകൾ ഒന്നാണ് ചെത്തോങ്കര -അത്തിക്കയം റോഡ് .പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ അത്തിക്കയം, പെരുനാട്, വെച്ചൂച്ചിറ എന്നീ ടൗണുകളുമായി ബന്ധപ്പെടുത്താൻ ഉപകരിക്കുന്ന ഈ റോഡ് ശബരിമലയുടെ മറ്റൊരു പ്രധാന ഉപവഴിയാണ്. ശബരിമല സീസൺ കാലങ്ങളിൽ ഇതുവഴിയാണ് വാഹനങ്ങൾ തിരിച്ച് വിടുന്നത്. നേരത്തെ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിച്ച റോഡിന് വീതി വളരെ കുറവാണ്.…

Read More