റാന്നി പൊന്തന്‍പുഴ പെരുമ്പെട്ടിയിലെ കൈവശഭൂമിക്ക് പട്ടയം; നടപടിക്ക് വേഗമേറുന്നു

    പെരുമ്പെട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കും: മന്ത്രി കെ. രാജന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം :പെരുമ്പെട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. നിയമസഭയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.   2018 ല്‍ കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് വനം, റവന്യു വകുപ്പുകള്‍ സംയുക്തമായി പ്രശ്നം ഉന്നയിക്കുന്ന സ്ഥലത്തിന്റെ 85 ശതമാനവും സര്‍വേ നടത്തി. 1958ലെ നോട്ടിഫിക്കേഷന്‍ പ്രകാരം റീ സര്‍വേ നടത്തി 2019 മാര്‍ച്ച് ആറിന് ഇറങ്ങിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലം വനഭൂമിയുടെ ജെണ്ടയ്ക്ക് പുറത്താണ് എന്ന് കണ്ടെത്തിയതാണ്.   സര്‍വേ നടത്താതെ അവശേഷിക്കുന്ന 12 ശതമാനം സ്ഥലം ജനങ്ങളുടെ കൈവശഭൂമി അല്ല. രണ്ട് റിസര്‍വ് ഫോറസ്റ്റുകളുടെ…

Read More