റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നുള്ള മധ്യദൂര അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി DRDO സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡുമായി (SFC) സഹകരിച്ച്, DRDO, രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണംവിജയകരമായി പൂർത്തിയാക്കി. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ പുതുതലമുറ മിസൈൽ വിവിധ നൂതന സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേകമായി രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്നുള്ള ആദ്യ വിക്ഷേപണമാണിത്. റെയില്‍ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകള്‍ ഇല്ലാതെ യഥേഷ്ടം വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് എളുപ്പത്തിൽ രാജ്യവ്യാപകമായ വിന്യാസം ഉറപ്പാക്കുന്നു. കുറഞ്ഞ ദൃശ്യപരതയോടെ കുറഞ്ഞ പ്രതികരണ സമയത്തിനുള്ളിൽ വിക്ഷേപിക്കാനുള്ള ശേഷിയുമുണ്ട്. ഇത് സ്വയംപര്യാപ്തമാണെന്ന് മാത്രമല്ല അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ എല്ലാ സ്വതന്ത്ര വിക്ഷേപണ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മിസൈലിന്റെ സഞ്ചാരപഥം വിവിധ…
Read Moreടാഗ്: Raksha Mantri Rajnath Singh
മൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി
മൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി:ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സംയമനവും ദൃഢനിശ്ചയവും ചർച്ചയായി മൊറോക്കോയിലെ റബാത്തിൽ നടന്ന പരിപാടിയിൽ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു.ഓപ്പറേഷൻ സിന്ദൂർ സമയത്ത് സായുധസേന നടത്തിയ നിർണായക നടപടിയെ ഇന്ത്യൻ സമൂഹം അഭിനന്ദിച്ചു. പൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാർക്ക് നേരെ നടന്ന ഭീരുത്വപരമായ ആക്രമണത്തിന് ശേഷം സായുധ സേന പൂർണ്ണമായും സജ്ജരായിരുന്നുവെന്നും പ്രതികരിക്കാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നുവെന്നും രക്ഷാ മന്ത്രി ആവർത്തിച്ചു.ഇന്ത്യയുടെ നടപടികൾ നിയന്ത്രിതവും സംഘർഷം വഷളാക്കാത്തതുമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യത്തിൻ്റെ ഉറച്ചതും എന്നാൽ സംയമനപരവുമായ സമീപനത്തെ വിവരിക്കുന്നതിനായി രാമചരിതമാനസത്തെ ഉദ്ധരിച്ച് “ഞങ്ങൾ അവരുടെ മതത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ കർമ്മത്തെ അടിസ്ഥാനമാക്കിയാണ് തിരിച്ചടി കൊടുത്തത്” എന്നും പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ബഹുമുഖ പുരോഗതിയെക്കുറിച്ചും ചർച്ചയിൽ രാജ്നാഥ്…
Read More