മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 256 വീടുകള്‍ ഭാഗികമായി തകര്‍ന്നു

  ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 256 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 77, തിരുവല്ല 56, റാന്നി 39, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിക്ക് 83.89 ലക്ഷം രൂപയുടെ നഷ്ടം. 153 ഹൈടെന്‍ഷന്‍ പോസ്റ്റും 852 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1086 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 90.75 ഹെക്ടര്‍ സ്ഥലത്ത് 4.55 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 2693 കര്‍ഷകര്‍ക്ക് നാശനഷ്ടമുണ്ടായി. നെല്ല്, വാഴ, റബര്‍ എന്നിവയെ ആണ് കൂടുതല്‍ ബാധിച്ചത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 37 ജില്ലയില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ . 371 കുടുംബങ്ങളിലായി 475 പുരുഷന്‍മാരും 501 സ്ത്രീകളും 231…

Read More