മഴക്കെടുതി: കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

മഴക്കെടുതി: കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു: രണ്ടുദിവസത്തിനിടെ 3.87 കോടി രൂപയുടെ കൃഷിനാശം www.konnivartha.com : പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചത് കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി വകുപ്പ് പ്രത്യേകം ജില്ലാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ മഴക്കെടുതിയില്‍ 1400 കര്‍ഷകരുടെ 133 ഹെക്ടറിലെ കൃഷിക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്. പന്തളം, കുളനട, കടപ്ര, കവിയൂര്‍ പഞ്ചായത്തുകളിലെ കൊയ്ത്തിനു പാകമായ 88 ഹെക്ടര്‍ നെല്‍ കൃഷി പൂര്‍ണ്ണമായും വെള്ളം കയറിക്കിടക്കുന്ന നിലയിലാണ്. കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കുലച്ചതും, കുലയ്ക്കാത്തതുമായ മുപ്പത്തി രണ്ടായിരത്തിലധികം വാഴ, നാലായിരത്തില്‍പ്പരം റബ്ബര്‍ മരങ്ങള്‍, ഏഴു ഹെക്ടര്‍ വെറ്റില കൃഷി ഒരു ഹെക്ടര്‍ മരച്ചീനി, മറ്റ് വിളകള്‍ എന്നിവ നഷ്ടപ്പെട്ടത് ഉള്‍പ്പെടെ ഏകദേശം 387…

Read More