വീഡിയോ റിക്കാര്‍ഡിംഗിന് ക്വട്ടേഷന്‍ ക്ഷണിച്ചു

  പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അബ്‌സന്റീ വോട്ടേഴ്‌സിന് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീഡിയോ റിക്കാര്‍ഡ് ചെയ്യുന്നതിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കാര്‍ഡിംഗ് ക്യാമറ, വീഡിയോഗ്രാഫര്‍ ദിവസവേതന ഇനത്തിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. നിബന്ധനകള്‍:- പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട്, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ / റിട്ടേണിംഗ് ഓഫീസര്‍ / അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസ് / ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദ്ദേശം അനുസരിച്ച് വീഡിയോ റിക്കാര്‍ഡ് ചെയ്യണം. പോസ്റ്റല്‍ ബാലറ്റ് വിതരണം ടീമുകളായി തിരിച്ചാണ് ജില്ലയിലുടനീളം പ്രവര്‍ത്തനം നടത്തുന്നത്. ഓരോ ടീമിനും ഒരു വീഡിയോ ഗ്രാഫറെ ക്രമീകരിക്കത്തക്ക തരത്തില്‍ വീഡിയോഗ്രാഫറുമാരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. ചുമതലപ്പെട്ട ഓരോ വീഡിയോഗ്രാഫറുമാരും തങ്ങള്‍ റിക്കാര്‍ഡ് ചെയ്ത വിവരങ്ങള്‍ എഡിറ്റുചെയ്യാതെ ഡിവിഡിയില്‍ പകര്‍ത്തി, തീയതി, ടീമിന്റെ പേര് എന്നിവ രേഖപ്പെടുത്തി ചുമതലപ്പെടുത്തിയിട്ടുള്ള…

Read More