കവിതാ സമാഹാരത്തിന് സന്ധ്യ സുനീഷ് കോന്നിയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചു

  konnivartha.com : കവയിത്രിയും കോന്നി സ്വദേശിനിയുമായ സന്ധ്യസുനീഷിന് വയലാർ പാരിജാതം ദേശീയ പുരസ്ക്കാരനേട്ടം. “ഈറൻ നിലാവ് “എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മലയാള കലാ സാഹിത്യ സംസ്കൃതിയും, പഞ്ചാബ് ലുധിയാന ഉദയ കേരളം മലയാളി സമാജവും ചേർന്ന് ലുധിയാനയിൽ നടത്തിയ കേരളീയം – ഭാരതീയം പരിപാടിയിൽ വെച്ചായിരുന്നു പുരസ്ക്കാര വിതരണം. ലുധിയാന ഗുരുനാനാക്ക് ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചാബ് നിയമസഭ സ്പീക്കർ കുൽവീന്ദർ സിംഗ് സദ് വാൻ ആണ് പുരസ്ക്കാരം സമർപ്പിച്ചത്.ലുധിയാന എം.പി, എം.എൽ.എ.മാർ ,കേരളം, ദില്ലി ,ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി കലാ സാഹിത്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.   പഞ്ചാബ്, കേരളം എന്നിവിടങ്ങളിലെ നൃത്ത ഇനങ്ങളും കേരളീയം ഭാരതീയം പരിപാടിയുടെ ഭാഗമായി അരങ്ങേറി.ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച യുവ എഴുത്തുകാരിക്കുള്ള അക്ഷരമിത്ര പുരസ്‌കാരവും, നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ…

Read More

നാലിടത്തും ബി.ജെ.പിയുടെ തേരോട്ടം, പഞ്ചാബ് തൂത്തുവാരി ആം ആദ്മി, തകർന്നടിഞ്ഞ് കോൺഗ്രസ്

  അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബി.ജെ.പി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടിയാണ് മുന്നിൽ. മൂന്ന് സ്വതന്ത്രർ പിന്തുണയ്ക്കും; ഗോവയിൽ ബിജെപി മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും ഗോവയിൽ 650 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടർന്നും മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.ഡല്‍ഹിക്ക് പുറമേ പഞ്ചാബും കൈയ്യടക്കിയതോടെ ദേശീയ പാര്‍ട്ടിയായി ആംആദ്മി മാറിയെന്ന് എഎപി വക്താവ് രാഘവ് ഛദ്ദ പറഞ്ഞു. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് പാര്‍ട്ടി എത്തിയിരിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Read More

സൈബർ ഫോറൻസിക് കം ട്രെയിനിങ് ലാബുകൾ കേരളത്തിലും സ്ഥാപിച്ചു

  കമ്പ്യൂട്ടർ , സൈബർ ഫോറൻസിക്ക്, ഇലക്ട്രോണിക് ഫോറൻസിക്ക് ഉൾപ്പടെ പ്രത്യേക സൗകര്യങ്ങളുള്ള ഏഴ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറികൾ .ആഭ്യന്തര മന്ത്രാലയത്തിന് പ്രവർത്തിക്കുന്നുണ്ട് . സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് (IOs) പ്രാരംഭ ഘട്ട സൈബർ ഫോറൻസിക് സഹായം നൽകുന്നതിനായി ന്യൂ ഡൽഹിയിലെ ദ്വാരകയിലുള്ള CyPAD-ൽ അത്യാധുനിക നാഷണൽ സൈബർ ഫോറൻസിക് ലബോറട്ടറി (NCFL) സ്ഥാപിച്ചിട്ടുണ്ട് .കൂടാതെ, ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിലും ,കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ ഫോറൻസിക്-കം-ട്രെയിനിംഗ് ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട് . ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ , തെളിവെടുപ്പ്, വിശകലനം എന്നിവക്കായി ഒരു ദേശീയ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

Read More