കോന്നി വാര്‍ത്ത : ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായിപത്തനംതിട്ട ജില്ലയില്‍ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം 31 ന് നടക്കും. അഞ്ച് വയസിന് താഴെയുളള 68,064 കുട്ടികള്‍ക്കാണ് ജില്ലയില്‍ പ്രതിരോധ തുളളിമരുന്ന് നല്‍കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രതിരോധ തുളളിമരുന്ന് വിതരണം ചെയ്യുന്നത്. ഇതിനായി 975 ഫിക്സഡ് ബൂത്തുകളും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമായി 19 ട്രാന്‍സിറ്റ് ബൂത്തുകളും എത്തിചേരാന്‍ ബുദ്ധിമുട്ടുളള പ്രദേശങ്ങളിലുളളവര്‍ക്കായി 11 മൊബൈല്‍ ബൂത്തുകളും ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിച്ചുകൊണ്ട് തുളളിമരുന്ന് വിതരണം നടക്കും. വാക്സിനേഷന്‍ സ്വീകരിക്കാനെത്തുന്നവര്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക, 60 വയസിനു മുകളില്‍ പ്രായമുളളവര്‍ കുട്ടികള്‍ക്കൊപ്പം ബൂത്തുകളില്‍ എത്താതിരിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കോവിഡ്…
Read More