konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ ഉൾപ്പെടുന്ന തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട വാർഡ് 09 മണ്ണീറയിലെ പൊതുഗതാഗതം പുന:സ്ഥാപിക്കണം എന്ന് കാട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളിയ്ക്ക് നിവേദനം സമർപ്പിച്ചു. കോവിഡ് 19 ന് ശേഷം കെ എസ് ആർ ടി സി ബസ് സർവ്വീസ് പൂർണ്ണമായും നിലച്ചിരുന്നു. സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകൾ പൊതുഗതാഗതത്തെയാണ് അശ്രയിച്ചു പോന്നിരുന്നത്. ജില്ലാ ആസ്ഥാനം കോന്നി മെഡിക്കൽ കോളേജ് താലൂക്ക് ആസ്ഥാനം പഞ്ചായത്ത്, വില്ലേജ് ഓഫീസ് ആസ്ഥാനമായ തണ്ണിത്തോട് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ഉപകാരപ്പെടുന്ന തരത്തിൽ വാഹനം ക്രമീകരിക്കണം എന്നാണ് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം. ഇതിൻ്റെ ഭാഗമായി 2022 മെയ് 26 ന് പ്രതിപക്ഷ നേതാവിന് നിവേദനം സമർപ്പിച്ചതിനെ തുടർന്ന് അദ്ദേഹം ഗതാഗത വകുപ്പ് മന്ത്രിയ്ക്ക്…
Read More