പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം:ജില്ലയിലെ രണ്ടു സ്‌കൂളുകളുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നിര്‍വഹിക്കും

  കോന്നി വാര്‍ത്ത : പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ ജി.എച്ച്.എസ്.എസ്, തുമ്പമണ്‍ ജി.യു.പി.എസ് എന്നീ സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഫെബ്രുരി ആറിന് രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. കലഞ്ഞൂര്‍ ജി.എച്ച്.എസ്.എസില്‍ പ്ലാന്‍ഫണ്ടില്‍ നിന്നു മൂന്നു കോടി രൂപയോളം വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്ഘാടനമാണു നടക്കുന്നത്. പുതിയ ബ്ലോക്കില്‍ എല്ലാ ക്ലാസ് റൂമുകളും സ്മാര്‍ട് ക്ലാസ് റൂമുകളാണ്. കലഞ്ഞൂര്‍ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുമ്പമണ്‍ ജി.യു.പി.എസില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണു…

Read More