ഔഷധഫലവൃക്ഷസസ്യങ്ങള് വിതരണം ചെയ്തു കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് റീബില്ഡ് കേരള ഇനിഷ്യേറ്റീവ് പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി നദീതീരങ്ങളിലെ വീട്ടുവളപ്പുകളില് ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിനായി കോഴഞ്ചരി ഗ്രാമപഞ്ചായത്തില് ഔഷധ ഫലവൃക്ഷ സസ്യങ്ങള് വിതരണം ചെയ്തു. ഇലന്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി തൈകളടങ്ങിയ കിറ്റ് കോഴഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജിജി വര്ഗ്ഗീസിന് നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, മെമ്പര്മാരായ വാസു, സുമിത ഉദയകുമാര്, ബിജോ പി മാത്യൂ, ബിജിലി പി ഈശോ, ജൈവവൈവിധ്യ കമ്മറ്റി കണ്വീനര് ജോജോ കോവൂര്, ജൈവവൈവിധ്യ ബോര്ഡ് ജില്ലാ കോര്ഡിനേറ്റര് അരുണ് സി. രാജന്, പ്രോഗ്രാം കോര്ഡിനേറ്റര് എസ്.അനഘ , പ്രദേശവാസികള് എന്നിവര് പങ്കെടുത്തു. ലീഗല് മെട്രോളജി അദാലത്ത് കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ് ആയിരുന്ന സാഹചര്യത്തിലും മറ്റുകാരണങ്ങളാലും യഥാസമയം…
Read More