പത്തനംതിട്ട ജില്ലാ അറിയിപ്പ്

കോളേജ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ടാലന്റ് ഷോ സംസ്ഥാനത്ത് 2025ടെ പുതിയ എച്ച്.ഐ.വി ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിനായിയുള്ള പ്രതിരോധ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒഎസ്ഒഎം (ഓപ്പണ്‍ സ്റ്റേജ് ഓപ്പണ്‍ മൈന്‍ഡ്) ജില്ലാതല ടാലന്റ് ഷോ ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ നടത്തുന്നത്. യുവാക്കള്‍ക്കിടയില്‍ എച്ച്‌ഐവി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച്‌ഐവി രോഗ പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 29ന് മുമ്പായി റെക്കാര്‍ഡ് ചെയ്ത കലാപ്രകടനങ്ങള്‍ വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന കോഴ്‌സ്, കോളേജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ…

Read More