കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയിലെ നിയമ വിരുദ്ധമായ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ കെ എസ്സ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു. 8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമം എന്ന തൊഴിൽ നിയമം നിലനിൽക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാർ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് എം ഡിക്ക് സമർപ്പിക്കുന്നതിനു വേണ്ടി ഡിപ്പോ അധികാരികൾക്ക് നൽകി. കോന്നി ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രതിഷേധം ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി. ബിനീഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങളെ വെല്ലുവിളിക്കുന്ന ഈ നടപടി സർക്കാർ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളെ വെല്ലുവിളിക്കുന്ന മാനേജ്മെൻറ് ധാർഷ്ട്യം…
Read More