സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍

  konnivartha.com: രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരന്മാരുടെ സംരക്ഷണം സ്വന്തം കടമയായി  ഏറ്റെടുത്തിരിക്കുന്നവരാണ്  സൈനികര്‍. സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്നു പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി, നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് ഇവര്‍ രാജ്യത്തിനായി പൊരുതുന്നത്. അതിനാല്‍ സൈനികരുടെ പരിപാലനം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ജനങ്ങളുടെയാകെ കടമയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. ലഫ്റ്റനന്റ് കേണല്‍ വി.കെ മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. ലഫ്റ്റനന്റ് കേണല്‍ എ. സുരേഷ്‌കുമാര്‍ , റിട്ട. ലഫ്റ്റനന്റ് കേണല്‍ തോമസ് വര്‍ഗീസ് , കേരള സ്റ്റേറ്റ് എക്‌സ്- സര്‍വീസ്…

Read More