കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

      കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസ അവകാശ നിയമം. കുട്ടികളുടെ വികസനത്തിന് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും അതിജീവനവും പങ്കാളിത്തവുമെല്ലാം വിദ്യാഭ്യാസ മേഖലയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടിക്ക് സുരക്ഷ, സംരക്ഷണം, പങ്കാളിത്തം, അതിജീവനത്തിനാവശ്യമായ സൗകര്യം എന്നിവ ലഭ്യമായാല്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയിലേക്ക് എത്താന്‍ കഴിയുള്ളൂ. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒട്ടനവധി പദ്ധതികളാണ് വിവിധ വകുപ്പുകള്‍ നടത്തിവരുന്നത്. പോലീസ്, എക്‌സൈസ്, സാമൂഹ്യ നീതി, എസ്‌സി. എസ്ടി, വനിതാ ശിശു വികസന വകുപ്പ് തുടങ്ങി നിരവധി വകുപ്പുകളാണ്…

Read More