കോന്നിയിലെ പ്രമുഖ ഡോക്ടര്‍ റ്റി എം ജോര്‍ജ് (അപ്പുക്കുട്ടന് 82 ) അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിലെ പ്രമുഖ ഡോക്ടര്‍ റ്റി വി എം ആശുപത്രി ഉടമ കോന്നി മങ്ങാരം തെക്കേടത്ത് താഴേതീല് റ്റി എം ജോര്‍ജ് (അപ്പുക്കുട്ടന് : 82 ) അന്തരിച്ചു.ഏറെ ദിവസമായി ക്ഷീണാവസ്ഥയിലായിരുന്നു . കോന്നിയിലെ ജനങ്ങൾക്ക് ഏറ്റവും സുപരിചിതനും, അരനൂറ്റാണ്ടിലേറെ കാലമായി കോന്നിയിലെ സാധാരണ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ മറക്കാനാവാത്ത സേവനം നൽകി വരുന്ന ഭിഷഗ്വരനുമായ ഡോക്ടർ റ്റി എം ജോര്‍ജ് (അപ്പുക്കുട്ടൻ 82)തെക്കേടത്ത് താഴേതിൽ) ഭൂരിപക്ഷവും സാധാരണക്കാർ താമസിക്കുന്ന കോന്നിയെന്ന ഗ്രാമത്തിലെ നിരവധി സാധാരണക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്കും ഉത്തരം റ്റി വി എം എന്ന ആശുപത്രിയും മനുഷ്യസ്നേഹം പ്രകടമായ അപ്പുക്കുട്ടൻ ഡോക്ടറുടെ ശുശ്രൂഷകളും ആയിരുന്നു. കോന്നിയുടെ മണ്ണിൽ കഴിഞ്ഞ നിരവധി ദശകങ്ങളായി പിറവിയെടുത്ത മനുഷ്യ ശിശുക്കൾ, ഈ…
Read More