കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനെ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റായി തീരുമാനിച്ചു. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ 1960 മെയ് 25ന് തിരുവല്ലയിൽ ജനിച്ചു.പരുമല ദേവസ്വം ബോർഡ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി റിട്ടയർ ചെയ്തു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്, യൂത്ത് കോൺഗ്രസ്സ് തിരുവല്ല ബ്ലോക്ക് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡൻ്റ് ,കോൺഗ്രസ്സ് കടപ്ര ബ്ലോക്ക് പ്രസിഡൻ്റ് ,ഡി.സി.സി ജനറൽ സെക്രട്ടറി ,ഡി.സി.സി വൈസ് പ്രസിഡൻ്റ് , കെ.പി.സി.സി ഏക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒൻപത് വർഷകാലം എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ,അഞ്ച് വർഷകാലം പുളിക്കീഴ് ബ്ലോക്ക് പ്രസിഡൻ്റ് , എസ്.എൻ. ഡി.പി യോഗം ഡയറക്ടർ ബോർഡ് മുൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ലീന സതീഷ് ( സംസ്ഥാന കാർഷിക വികസന ബാങ്ക് അഗ്രികൾച്ചറൽ…
Read More