konnivartha.com: പത്തനംതിട്ട:പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മൂന്നാമത് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ ലേഖകനും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നൽകുമെന്ന് പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു. ആറന്മുള പൂവത്തൂർ വയക്കര വീട്ടിൽ കെ.ആർ പരമേശ്വരൻ നായരുടെയും വി.കെ ഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത് പരമേശ്വരൻ. കേരള സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ എം.എയും ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ ശേഷം 1993 -ൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം ആരംഭിച്ചു. 1995-ൽ മംഗളം ദിനപത്രത്തിൽ പത്രാധിപ സമിതി അംഗമായി. കടവനാട് കുട്ടി കൃഷ്ണൻ അവാർഡ്, സംസ്ഥാന മാധ്യമ പുരസ്ക്കാരം, സംസ്ഥാന സർക്കാരിന്‍റെ ജൈവ വൈവിധ്യ ബോർഡ് അവാർഡ്, ഫാ. കൊളമ്പിയർ അവാർഡ്, വി.കെ കൃഷ്ണമേനോൻ പുരസ്ക്കാരം, വിവേകാനന്ദ വിശ്വകീർത്തി പുരസ്കാരം…
Read More