പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ

  konnivartha.com / പത്തനംതിട്ട : പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതിന് രജിസ്റ്റർ ചെയ്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു.വടശ്ശേരിക്കര പെരുനാട് മാടമൺ കോട്ടൂപ്പാറ, തടത്തിൽ വീട്ടിൽ രാജന്റെ മകൻ ഷിബിൻ കെ ആർ (32) ആണ് മൂഴിയാർ പോലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി. സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. മാതാവിന്റെ ഫോണിൽ നിന്ന് കുട്ടി ഇയാളെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നത്രെ. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അമ്മ കാൾ റെക്കോർഡർ സംവിധാനം ഫോണിൽ ഏർപ്പെടുത്തുകയും കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ഷിബിൻ ഇന്നലെ(11.07.2022) വെളുപ്പിന്, കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി ഫോണിൽ ഏറ്റവും ഒടുവിൽ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോൾ, മകൾ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഇന്ന് രാവിലെ തിരികെയെത്തിക്കാമെന്നുംപ്രതികരിച്ചു.   കുട്ടിയെയും കൊണ്ട് ഇയാൾ ആലപ്പുഴയിലും തുടർന്ന് ചേർത്തല, ഏറ്റുമാനൂർ വഴി…

Read More