പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി

konnivartha.com;വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിങ് നാളെ രാവിലെ 11ന് നടക്കും .ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി.തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കി . പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രമുഖർ വിമാനത്താവളത്തിൽ എത്തി . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷനിംഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും നിര്‍ദ്ദേശിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്. അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്. പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ : വിഴിഞ്ഞം അപ്പ്റോച്ച് റോഡിലും, സെന്റ് മേരീസ് എച് എസ് എസ്, കോട്ടപ്പുറം, റോസ മൈസ്റ്റിക്ക റസിഡ‍ന്റ്ഷ്യല്‍ സ്കൂള്‍, മുള്ളുമുക്ക് കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ : വിഴിഞ്ഞം…

Read More