കോന്നിയില്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജം

  KONNIVARTHA.COM : കോന്നി നിയോജക മണ്ഡലത്തിലെ മഴക്കെടുതി സാഹചര്യം വിലയിരുത്താനും അടിയന്തിര സാഹചര്യങ്ങളെ നേരിടാനും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. കോന്നിയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ പഞ്ചായത്തുകളും സജ്ജമായിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. ക്യാമ്പുകളുടെ നടത്തിപ്പ്, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം, പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക് സംബന്ധിച്ച വിവരങ്ങള്‍, പോലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ രക്ഷാപ്രവര്‍ത്തന മുന്നൊരുക്കങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് തലത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു യോഗം ചേരണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള പ്രാദേശങ്ങളില്‍ വില്ലേജ് ഓഫിസര്‍മാര്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കി നല്‍കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കോന്നി താലൂക് ഓഫീസില്‍ ചേര്‍ന്ന…

Read More