സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കം വിലയിരുത്തി

സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കം വിലയിരുത്തി പത്തനംതിട്ട ജില്ലയില്‍ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ നേതൃത്വത്തില്‍ അടൂര്‍ ഗവ. ഗേള്‍സ്, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണിയുടെ സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം. സര്‍ക്കാര്‍ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടത്തേണ്ട മുന്നൊരുക്കള്‍ വിലയിരുത്തുന്നതിനായാണ് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തി. ഈ മാസം 20, 21 തീയതികളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.   ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…

Read More