തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കം പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍

  തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ല കലക്ടര്‍. വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്‌ട്രോം ഗ് റൂമിലേക്ക് മാറ്റി. ജില്ലയിലെ 12 സ്‌ട്രോംഗ് റൂമുകള്‍ക്ക് കര്‍ശന പൊലിസ് സുരക്ഷ ഏര്‍പെടുത്തി. വോട്ടിംഗ് മെഷീനുകളുടെയും തിരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം ഡിസംബര്‍ എട്ട് രാവിലെ എട്ടിന് ജില്ലയിലെ 12 വിതരണ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തിലായി 833 നിയോജകമണ്ഡലങ്ങളിലും എട്ട് ബ്ലോക്ക് പഞ്ചായത്തിലായി 114 നിയോജകമണ്ഡലങ്ങളിലും നാല് നഗരസഭകളിലായി 135 നിയോജകമണ്ഡലങ്ങളിലും ജില്ലാ പഞ്ചായത്തില്‍ 17 നിയോജകമണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒമ്പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജില്ലയില്‍…

Read More