konnivartha.com: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കം പൂര്ണം; വോട്ടെണ്ണല് ( ജൂലൈ 04)പ്രക്രിയയ്ക്ക് പുലര്ച്ച മുതല് തുടക്കമാവും. ചെന്നീര്ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണല് നടക്കുന്നത്. പുലര്ച്ചെ ജീവനക്കാര് വോട്ടെണ്ണല് കേന്ദ്രത്തില് എത്തിച്ചേരും. രാവിലെ അഞ്ചിന് മൂന്നാംഘട്ട റാന്ഡമൈസേഷന് നടക്കും. ശേഷമാവും ജീവനക്കാരെ അവര്ക്ക് നിയോഗിച്ചിട്ടുള്ള കൗണ്ടിംഗ് സെന്ററുകളിലേക്ക് നിയോഗിക്കുക. രാവിലെ ഏഴിനാണ് സ്ട്രോംഗ് റൂം തുറക്കുക. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന ജീവനക്കാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവിഎമ്മുകള് കൗണ്ടിംഗ് മേശകളിലേക്ക് മാറ്റും. രാവിലെ എട്ടിനു തപാല് വോട്ടുകള് എണ്ണിത്തുടങ്ങും. ഹോം വോട്ടിംഗില് രേഖപ്പെടുത്തിയ തപാല് വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളില് ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്, ഒരു കൗണ്ടിംഗ് സൂപ്പര്വൈസര്, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്വര് എന്നിങ്ങനെയാണുള്ളത്. രാവിലെ 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. ഇവിഎം എണ്ണുന്ന മേശകളില് സൂപ്പര്വൈസര്,…
Read More