ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തുകൊണ്ടുള്ള ഒരുക്കങ്ങൾ ചെയ്തുകഴിഞ്ഞതായി വ്യാഴാഴ്ച എഡിഎം അരുൺ എസ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ഡിസംബർ 22 മുതലുള്ള ദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജ, തങ്കയങ്കി ദീപാരാധന എന്നിവയ്ക്ക് പുറമേ സ്കൂൾ അവധിക്കാലം കൂടി പരിഗണിച്ചു കൂടുതൽ ഭക്തർ മല കയറും. സുഗമ ദർശനത്തിനായി ഇതുവരെ ചെയ്ത എല്ലാ മികച്ച പ്രവർത്തനങ്ങളും പരീക്ഷിക്കപ്പെടുന്ന ദിവസങ്ങളാണ് വരാൻ പോകുന്നതെന്ന് എഡിഎം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കേണ്ട ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് ഉന്നത തല സമിതി കൺവീനറും സന്നിധാനം സ്പെഷ്യൽ പോലീസ് ഓഫീസറുമായ ബി കൃഷ്ണകുമാർ പറഞ്ഞു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തുടരുകയും ഭക്തജന തിരക്ക്, മണ്ഡലപൂജ, തങ്കയങ്കി ഘോഷയാത്ര, എന്നിവ പരിഗണിച്ച് കൂടുതൽ ജാഗ്രതയോടെ ഇടപെടുകയും വേണമെന്ന് വിവിധവകുപ്പ് പ്രതിനിധികൾക്ക് സ്പെഷ്യൽ…
Read More