konnivartha.com : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്ന് തുടങ്ങുമെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജില്ലയിലാകമാനം സാമൂഹിക, സാമ്പത്തിക ഉത്തേജ്ജനം നല്‍കുന്ന മേളയാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത്. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്തരമൊരു വിപുലീകൃത പ്രദര്‍ശന മേള നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ന് (11) മുതല്‍ 17 വരെയാണ് മേള. ഇന്ന് രാവിലെ 10ന് ആരോഗ്യ-കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു. ടി. തോമസ്, അഡ്വ.…
Read More