വാക്സിനേഷനില്‍ ആദിവാസി മേഖലയ്ക്ക് മുന്‍ഗണന കോവിഡ് വാക്സിനേഷനില്‍ കേരളം മുന്നില്‍: ആരോഗ്യ മന്ത്രി konnivartha.com : കോവിഡ് വാക്സിനേഷനില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി അടിച്ചിപ്പുഴ ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ ചൊള്ളനാവയല്‍ വാക്സിനേഷന് കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദിവസം ശരാശരി രണ്ടര ലക്ഷം പേര്‍ക്ക് കേരളത്തില്‍ വാക്സിനേഷന് നല്‍കുന്നുണ്ട്. കഴിഞ്ഞദിവസം അത് മൂന്നരലക്ഷം ആയി. രാജ്യത്ത് തന്നെ വാക്സിനേഷന്റെ കാര്യത്തില്‍ കേരളം വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പോര്‍ട്ടലിലെ കണക്കുകളില്‍ നിന്നു തന്നെ ഇതു വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ആദിവാസി മേഖലയില്‍ നല്ല നിലയില്‍ വാക്സിന് വിതരണം പുരോഗമിക്കുന്നുണ്ട്. ആദിവാസി മേഖലയിലെ ചിലര്‍ വാക്സിനേഷന് നേരത്തെ വിമുഖത…
Read More