കാലവര്‍ഷം ശക്തമാകാനുള്ള സാധ്യത മുന്നില്‍കണ്ട് പുനരധിവാസം ഉള്‍പ്പെടെ ജാഗ്രതയോടെ നടപ്പാക്കും

 പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഇതുവരെ പെയ്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിലെ ആര്‍.ഡി.ഒ, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സാഹചര്യം മുന്നില്‍കണ്ട് 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ നദികളിലെ ജലനിരപ്പ് ഉയരുന്ന സ്ഥലങ്ങളിലേയും ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലേയും ജനങ്ങളെ യഥാസമയം പുനരധിവസിപ്പിക്കുന്നതിനും ഈ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നിലവിലെ കാലാവസ്ഥ സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാക്കി നിര്‍ത്തും. ഡാമുകളിലെ ജലനിരപ്പ് യഥാസമയം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഷട്ടര്‍ തുറക്കും.…

Read More